
തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റായി ഉളിക്കൽ സ്വദേശി വിഡി ബിന്റോ തെരഞ്ഞെടുക്കപ്പെട്ടു. അഷറഫ് പൂക്കോമാണ് ജില്ലാ ജനറൽ സെക്രട്ടറി.
പയ്യാവൂർ: തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റായി ഉളിക്കൽ സ്വദേശി വിഡി ബിന്റോ തെരഞ്ഞെടുക്കപ്പെട്ടു. അഷറഫ് പൂക്കോമാണ് ജില്ലാ ജനറൽ സെക്രട്ടറി. സംസ്ഥാന പ്രസിഡൻ്റ് പി.വി.അൻവറിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന കോ ഓർഡിനേറ്ററായ നിസാർ മേത്തറാണ് പത്രസമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആർഎസ്പി യുണൈറ്റഡ് സംസ്ഥാന സെക്രട്ടറിയായിരുന്ന വി.ഡി.ബിന്റോയും സഹപ്രവർത്തകരും തൃണമൂൽ കോൺഗ്രസിൽ ലയിക്കുകയാണുണ്ടായത്. തുടർന്നുള്ള നാളുകളിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിജയത്തിനായി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിന്റോ പറഞ്ഞു. മറ്റ് ഭാരവാഹികൾ: വിജയൻ മേക്കര-ജില്ലാ വൈസ് പ്രസിഡൻ്റ് , റിജേഷ് ആരംഭൻ, ആരിഫ് അഴീക്കോട്, കെ.റമീസ്, ഹബീബ്, തോമസ് മാത്യു, മഹമൂദ് മൂസ, നൗഷാദ് കാരിയാട്, ഷാഹിന തറച്ചാണ്ടി. അനിത ആന്റോ, സിത്താര അരിങ്ങളയൻ, ഗോപി പോത്തൻ, ആർ.പി.ഷഫീഖ്-കമ്മിറ്റി അംഗങ്ങൾ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009