
പുരസ്കാര നേട്ടവുമായി ‘കെ ജി ഗോൾഡ് ‘ കശുമാവിനം കർഷകരിലേക്ക്
പയ്യാവൂർ: മികച്ച വിളവ് ലഭിക്കുന്ന പുത്തൻ കശുമാവിൻ്റെ കണ്ടുപിടിത്തത്തിന് കശുമാവ് വികസന കോർപ്പറേഷൻ്റെ 2025-26 വർഷത്തെ അവാർഡ് നേടിയ പ്രമുഖ മലയോര കർഷകൻ ചന്ദനക്കാംപാറയിലെ കാളിയാനി ജോർജ് തൻ്റെ ‘കെ ജി ഗോൾഡ് ‘ എന്ന പുതിയ ഇനം കശുമാവ് തൈകൾ കർഷകരിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. സാധാരണ കശുവണ്ടി നൂറ്റിമുപ്പതിലേറെ എണ്ണമുണ്ടെങ്കിലേ ഒരു കിലോഗ്രാം തൂക്കം ലഭിക്കുകയുള്ളു. എന്നാൽ കെ ജി ഗോൾഡ് കശുവണ്ടി ഒരു കിലോഗ്രാമിന് എഴുപതെണ്ണം മതി. നിലവിലുള്ള കശുവണ്ടി സീസൺ ആരംഭിക്കും മുമ്പ് തന്നെ കെ ജി ഗോൾഡിൽ ലഭിച്ചു തുടങ്ങുന്ന വിളവ് സീസൺ അവസാനിക്കും വരെ ഒരേപോലെ തുടർച്ചയായി ലഭിക്കുകയും ചെയ്യും. ഏറെക്കാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് പുതിയ ഇനം യാഥാർത്ഥ്യമായതോടെ സ്വന്തം കൃഷിയിടത്തിൽ തന്നെ കൃഷി ചെയ്ത് നിരീക്ഷിച്ചു വരികയായിരുന്നു. കശുമാവ് വികസന കോർപ്പറേഷനും കഴിഞ്ഞ അഞ്ച് വർഷക്കാലം ഇതിൻ്റെ സവിശേഷതകളിൽ പഠനം നടത്തുകയുണ്ടായി. കശുവണ്ടിയുടെ വലുപ്പവും കീട,രോഗബാധകൾ ചെറുക്കാനുള്ള കശുമാവിൻ്റെ കഴിവും പ്രത്യേകതകളായി പരിഗണിക്കപ്പെട്ടു. സാധാരണ കശുമാവുകൾക്ക് നേരിടേണ്ടി വരുന്ന തേയില കൊതുകുകളുടെ ആക്രമണം ഈ കശുമാവിനെ ബാധിക്കുന്നില്ലെന്നാണ് അനുഭവം. കശുമാവ് കൃഷിമേഖലയിൽ പുതിയൊരു മുന്നേറ്റത്തിന് ഈയിനം വഴിയൊരുക്കുമെന്ന് കൃഷിവിദഗ്ധർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയം ജില്ലയിലെ മണിമലയിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ കർഷക കുടുംബാംഗമാണ് കാളിയാനി ജോർജ്. വീട്ടുപേരിൻ്റെയും പേരിൻ്റെയും ആദ്യത്തെ ഇംഗ്ലീഷ് അക്ഷരങ്ങളായ കെ യും ജിയും ചേർത്താണ് പുതിയ ഇനം കശുമാവിന് ‘കെ ജി ഗോൾഡ് ‘ എന്ന പേര് നൽകിയിട്ടുള്ളത്. മികവ് തെളിയിച്ച സമ്മിശ്ര കർഷനായ ജോർജ് വാനില കൃഷിയിലും പലവിധ നേട്ടങ്ങൾക്കുടമയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റവും മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. മലയോര മേഖലയിൽ കാലങ്ങളായി അറിയപ്പെടുന്ന കാളിയാനി കാർഷിക നഴ്സറി ഉടമയായ ജോർജ് വരുംവർഷങ്ങളിൽ കെ ജി ഗോൾഡ് കശുമാവിൻ തൈകൾ കൂടുതലായി ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ഫോൺ: 8606392944. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009