ശ്രീകണ്ഠാപുരം വാർത്തകൾ

അയൽക്കൂട്ടങ്ങൾക്ക് മൈക്രോ ക്രെഡിറ്റ്‌ വായ്പകൾ വിതരണം ചെയ്തു

മൈക്രോ ക്രെഡിറ്റ്‌ വായ്പയുടെ വിതരണം പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന മൈക്രോ ക്രെഡിറ്റ്‌ വായ്പയുടെ വിതരണോദ്ഘാടനം പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീന ജോൺ അധ്യക്ഷത വഹിച്ചു. മെംബർ സെക്രട്ടറി ഇ.വി. ബിജു ആമുഖ പ്രഭാഷണവും കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ മുഖ്യപ്രഭാഷണവും നടത്തി. പിന്നോക്ക വിഭാഗ വികസന കോർപറേഷൻ മാനേജർ എൻ.കെ. നർമദ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈമൺ പെരുവക്കുന്നേൽ, വാർഡ് മെംബർ പി.വി. പ്രകാശൻ, സിഡിഎസ് വൈസ് ചെയർപേഴ്‌സൺ പി. സെൽവി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്‌ ഭരണസമിതിയംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 56 അയൽക്കൂട്ടങ്ങൾക്കായി രണ്ടു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം