ശ്രീകണ്ഠാപുരം വാർത്തകൾ

ഭൂമിയുടെ താരിഫ് വില പുന:ക്രമീകരിക്കുക: കത്തോലിക്ക കോൺഗ്രസ്

കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: കേരളത്തിലെ മലയോര മേഖലയിലുള്ള വില്ലേജുകളിൽ പല സ്ഥലത്തും ഭൂമിയുടെ വിപണി വിലയേക്കാൾ കൂടുതലാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള താരിഫ് വില. ഓരോ ആർ വിസ്തൃതിക്കും പതിനെട്ടായിരം രൂപ താരിഫ് കണക്കാക്കിയിട്ടുള്ള ഭൂമിക്ക് പത്തായിരം രൂപ മാത്രമാണ് വിപണി വിലയുള്ളത്. ഇത്തരത്തിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുമ്പോൾ ഭൂ ഉടമകൾക്ക് വലിയ നഷ്ടം സംഭവിക്കുന്നു. ഭൂമിയുടെ താരിഫ് വില ഓരോ വില്ലേജിലും ഭൂപ്രകൃതി അനുസരിച്ച് നിശ്ചയിക്കാനുള്ള അധികാരം വില്ലേജ് ഓഫീസർമാർക്കോ തഹസിൽദാർമാർക്കോ നൽകിക്കൊണ്ട് അതിന് വേണ്ട പുനക്രമീകരണങ്ങൾ ചെയ്യാൻ റവന്യൂ ഡിപ്പാർട്ട്മെൻ്റ് തയാറാകണം. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. മാലോം സെൻ്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് തൈക്കുന്നുംപുറം മുഖ്യഭാഷണം നടത്തി. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഡയറക്ടർ ഫാ. ഏലിയാസ് എള്ളുകുന്നേൽ, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഷിനോ പാറയ്ക്കൽ, ഐ.സി. മേരി, സിജോ കണ്ണേഴത്ത്, ബെന്നി തുളുമ്പൻമാക്കൽ, ബിജു മണ്ഡപത്തിൽ, ബാബു ആക്കട്ടയിൽ, ജോസഫ് കൊച്ചുകുന്നത്ത്പറമ്പിൽ, ജയിംസ് പേരുകുന്നേൽ, സെബാസ്റ്റ്യൻ ജാതികുളം, പീയൂസ് പറയിടം, ജോളി ജോസഫ് എരിഞ്ഞേരിയിൽ, ജോബി കുര്യൻ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം