
‘സമഗ്രം’ എന്ന പേരിൽ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി. പി. വിപിന ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തും സി.ഡി.എസും (CDS) ജെൻഡർ റിസോഴ്സ് സെന്ററും (GRC) സംയുക്തമായി സി.ഡി.എസ് അംഗങ്ങൾക്കായി ശേഷിവികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘സമഗ്രം’ എന്ന പേരിൽ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി. പി. വിപിന ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി കെ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് ശ്രീ രജു മാങ്ങാട്ടിടം വിഷയാവതരണവും പരിശീലനവും നയിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം. വി. ബിന്ദു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ സെക്രട്ടറി ശ്രീമതി പി. യു. താഹിറ സ്വാഗതവും, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി എം. വി. സുജാത നന്ദിയും രേഖപ്പെടുത്തി. സ്നേഹിതാ സ്റ്റാഫ് ഭവിത, കമ്മ്യൂണിറ്റി കൗൺസിലർ സുധ പ്രകാശ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009