ശ്രീകണ്ഠാപുരം വാർത്തകൾ

കലാം ക്വിസ്-സീസൺ സെവൻ സംഘടിപ്പിച്ചു

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരിക്കൂർ ഉപജില്ലാതല കലാം ക്വിസ്-സീസൺ സെവൻ ഫൈനലിൽ വിജയികളായവർക്ക സർട്ടിഫിക്കറ്റ് കൈമാറിയപ്പോൾ.

പരസ്യം

പയ്യാവൂർ: ഭാരതത്തിന്റെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ അനുസ്മരണാർത്ഥം പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ഉപജില്ലാതല കലാം ക്വിസ്-സീസൺ സെവൻ സംഘടിപ്പിച്ചു. ഉപജില്ലയിലെ പതിമൂന്ന് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. പ്രാഥമിക റൗണ്ടുകൾക്ക് ശേഷം നടന്ന ഫൈനൽ മത്സരങ്ങൾക്ക് കടുത്തുരുത്തി മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ ലിബിൻ കെ. കുര്യൻ നേതൃത്വം നൽകി. ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ, സമകാലികവിഷയങ്ങൾ, ഡോ. കലാമിന്റെ ജീവിതം എന്നിവ ആസ്പദമാക്കിയ ചോദ്യങ്ങളായിരുന്നു മത്സരത്തിൽ. യുപി വിഭാഗത്തിൽ നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ടി.അമേയ, പി.പി. നൈതിക് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിലെ വിഭ കൃഷ്ണ, ജേക്കബ് സെബാസ്റ്റ്യൻ എന്നിവരും വിജയികളായി. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, കണ്ണൂർ റൂറൽ എഡിഎൻഒ കെ. പ്രസാദ്, എസ്പിസി പ്രോജക്ട് അസിസ്റ്റൻ്റ് കെ.പി. ജാബർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ. ബിനോയ്, മുഖ്യാധ്യാപകൻ കെ.എസ്. ബിനോയി, പിടിഎ പ്രസിഡന്റ് ജോസ് മാത്യു, എസ്പിസി സിപിഒ ബിന്ദു ജോസഫ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം