
നഗരസഭ അധ്യക്ഷൻ അഡ്വ. ഇ. വി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ വ്യാപാരികൾ, ഹോട്ടലുടമകൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി ജലജന്യ രോഗ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷൻ അഡ്വ. ഇ. വി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. നൂർദീൻ അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് സ്വാഗതം ആശംസിച്ചു. “പകർച്ചവ്യാധികളും രോഗപ്രതിരോധ മാർഗങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി കൂട്ടുമുഖം സി.എച്ച്.സി.യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാണി ജെ. ക്ലാസ് നയിച്ചു. മഴക്കാലത്ത് ജലജന്യ രോഗങ്ങൾ പടരുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ, വ്യക്തിശുചിത്വം, സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ക്ലാസിൽ വിശദീകരിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. വി. കുഞ്ഞിരാമൻ മാസ്റ്റർ, സിന്ധു മധുസൂധനൻ, കെ. ബിജു, നഗരസഭ സെക്രട്ടറി ടി. വി. നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രേമരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ പി. വി., സനൽകുമാർ എന്നിവർ സംസാരിച്ചു. പി.എച്ച്.ഐമാരായ ജിഷ, അർച്ചന, അനീസ, രേഷ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആശാ വർക്കർമാർ, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ, ഹോട്ടലുടമകൾ തുടങ്ങി നിരവധി പേർ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009