
കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ഇന്ത്യ കണ്ട എക്കാലത്തെയും ജനകീയ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് സജീവ് ജോസഫ് എംഎൽഎ. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ച ജനനേതാവായിരുന്നു അദ്ദേഹമെന്നും എംഎൽഎ പറഞ്ഞു. കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, നേതാക്കളായ ജോയ് പുന്നശേരിമലയിൽ, പി.കെ. ബാലകൃഷ്ണൻ, ബേബി മുല്ലക്കരി, ടി.പി. അഷ്റഫ്, കെ.വി. ഫ്രാൻസിസ്, സൈമൺ പെരുവക്കുന്നേൽ, സഷീബ ജോയി, ആലീസ് കണ്ടങ്കരി, തോമസ് കൊടിയംകുന്നേൽ, കുര്യാക്കോസ് തെരുവത്ത്, ജെയിംസ് തുരുത്തേൽ, വത്സല സാജു, ജാൻസി സാജു, പി.ആർ. സിനി, സിന്ധു രവി, ജിത്തു തോമസ്, സജി അട്ടിയ്ക്കൽ, ജെയ്സൺ കാട്ടാങ്കോടൻ, ജോസഫ് അറയ്ക്കപ്പറമ്പിൽ, ഷിംസ് തോമസ്, പയസ് ചക്കാങ്കൽ, ജോമോൻ മേക്കാട്ട്, രാജേഷ് രാമ്പേത്ത്, ചെറിയാൻ പാറയ്ക്കൽ, ജോസ് ആഞ്ഞിലിത്തോപ്പിൽ, തോമസ് കുറുവത്താഴെ, ജോർജ് ഞാറക്കുളം, ബേബി കുരുവികാട്ടിൽ, സിറിയക് കാരക്കുന്നത്, ബിനോച്ചൻ വെട്ടിക്കുഴ, ജോയ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009