
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് കണ്ണൂരിൽ നടക്കുന്ന സാമുദായിക ശക്തീകരണ സംഗമത്തിന് ഐക്യദാർഢ്യവുമായി കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചാരണവും ഐക്യദാർഢ്യ കൂട്ടായ്മയും സംഘടിപ്പിച്ചു.
പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് കണ്ണൂരിൽ നടക്കുന്ന സാമുദായിക ശക്തീകരണ സംഗമത്തിന് ഐക്യദാർഢ്യവുമായി കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചാരണവും ഐക്യദാർഢ്യ കൂട്ടായ്മയും സംഘടിപ്പിച്ചു. കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. കെസിവൈഎം അതിരൂപത സെക്രട്ടറിയേറ്റ് അംഗങ്ങളായ ജിസ്‌മോൻ കുരീക്കാട്ടിൽ, ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിയ്ക്കൽ, ബിബിൻ പീടിയേക്കൽ, സിസ്റ്റർ ജോസ്ന റോസ് എസ്എച്ച്, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറിയിൽ, അഞ്ജു വരിക്കാനിക്കൽ, അപർണ സോണി എന്നിവർ നേതൃത്വം നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി പതിനായിരത്തോളം യുവജനങ്ങൾ സാമുദായിക ശക്തീകരണ റാലിയിൽ പങ്കെടുക്കുമെന്ന് കെസിവൈഎം അതിരൂപത ഭാരമാഹികൾ അറിയിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009