ശ്രീകണ്ഠാപുരം വാർത്തകൾ

ആരോഗ്യ മന്ത്രിക്ക് ഹാലൂസിനേഷൻ;വിജിൽ മോഹനൻ

കെഎസ് യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന തിരക്കഥ പൊളിഞ്ഞിട്ടും വീണ്ടും ആക്രമിച്ചു എന്ന് ആവർത്തിക്കുന്നത് ആരോഗ്യ മന്ത്രി വീണാ ജോർജിന് ഹാലൂസിനേഷൻ ബാധിച്ചതിനാലാണെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരസ്യം

പയ്യാവൂർ: കെഎസ് യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന തിരക്കഥ പൊളിഞ്ഞിട്ടും വീണ്ടും ആക്രമിച്ചു എന്ന് ആവർത്തിക്കുന്നത് ആരോഗ്യ മന്ത്രി വീണാ ജോർജിന് ഹാലൂസിനേഷൻ ബാധിച്ചതിനാലാണെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥത്തിൽ ഇല്ലാത്തത് പലതും ഉണ്ടെന്ന് ആരോഗ്യ മന്ത്രിക്ക് തോന്നുകയാണെന്നും അതുകൊണ്ടാണ് അടുത്തു പോലും എത്താൻ കഴിയാത്ത യൂത്ത് കോൺഗ്രസുകാർ കാറിൽ അടിച്ചെന്നും കെഎസ് യു പ്രവർത്തകർ കഴുത്തിന് മർദ്ദിച്ചു എന്നുമൊക്കെ പറയുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിക്ക് മാത്രമല്ല ആരോഗ്യവകുപ്പിനും ഈ ഹാലൂസിനേഷൻ പിടിപെട്ടിട്ടുണ്ട്. ഇല്ലാത്ത നേട്ടങ്ങൾ ആ വകുപ്പിൽ സംഭവിക്കുന്നു എന്ന് വരുത്തി തീർത്തുകൊണ്ടാണ് ഉദ്ഘാടന മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം പടിയൂർ പഞ്ചായത്തിലെ കല്യാട് ഉദ്ഘാടനം ചെയ്യപ്പെട്ട അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ യാതൊരുവിധ പണിയും പൂർത്തിയായിട്ടില്ല. ഒന്നാംഘട്ട ഉദ്ഘാടനം നടത്തുമ്പോൾ നൂറ് കിടക്കകളുള്ള ആശുപത്രിയും, ഒമ്പതിനായിരം ചതുരശ്ര അടി വലിപ്പമുള്ള താളിയോല സൂക്ഷിക്കുന്ന കെട്ടിടവും, മുന്നൂറ ചതുരശ്ര അടിയുടെ നഴ്സറി ബ്ലോക്കും പൂർത്തിയാവേണ്ടതാണ്. എന്നാൽ മുഖം മാത്രം മിനുക്കിയിട്ടാണ് കഴിഞ്ഞ ദിവസം ഉദ്ഘാടന ചടങ്ങ് നടത്തിയത്. നിലവിൽ ആ കെട്ടിടത്തിൽ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ്, ഇലക്ട്രിഫിക്കേഷൻ തുടങ്ങി ഒരു പ്രവൃത്തിയും പൂർത്തിയാക്കയിട്ടില്ല. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരീക്ഷണ പറക്കലിനെ പരിഹസിച്ചവർക്കാർക്കും ഇപ്പോൾ മിണ്ടാട്ടമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ മാറോളിയും പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം