
ഫൊറോനാ വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു.
ചെമ്പന്തൊട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമിൽ അനീഷ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന കൗൺസിൽ ശക്തമായി പ്രതിഷേധിക്കുകയും വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാർച്ച് പതിനാലിന് കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റെട്ടാമത് ജന്മദിനാഘോഷവും റാലിയും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഫൊറോനാ വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന കൗൺസിൽ പ്രസിഡൻ്റ് ജോസ് പന്ന്യാംമാക്കൽ അധ്യക്ഷത വഹിച്ചു. വിൻസെൻ്റ് കുഴിഞ്ഞാലിൻ ആമുഖ പ്രഭാഷണം നടത്തി.ഫാ. തോമസ് ചെരുവിൽ, ഫാ. ജോബി ഇടത്തിനാൽ, ഫാ. ജോസഫ് ഓരത്തേൽ, ഫാ. മാത്യു കുറുമ്പുറത്ത്, ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ, ഫാ. കുര്യക്കോസ് ഓരത്തേൽ, ഫാ. അമൽ വള്ളിയിൽ, ഫാ. ജോസഫ് കവുന്നുകാട്ടിൽ, ഫാ. അഷർ കൊച്ചുപുരയ്ക്കൽ, കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് ജോസഫ് മാത്യു കൈതമറ്റം, സൈജോ വട്ടകാവുങ്കൽ, ഫൊറോനാ കൗൺസിൽ സെക്രട്ടറി പ്രീന മനു വാഴപ്പള്ളിൽ, ജോസഫീന വർഗീസ് എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009