ശ്രീകണ്ഠാപുരം വാർത്തകൾ

തളിപ്പറമ്പ് കാർഷിക ഗ്രാമവികസനബാങ്കിന്റെ നവീകരിച്ച ശ്രീകണ്ടാപുരം ശാഖയുടെ ഉദ്ഘാടനം നാളെ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനോയ് കുര്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും

പരസ്യം

ശ്രീകണ്ഠാപുരം: തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച ശ്രീകണ്ഠാപുരം ശാഖയുടെ ഉദ്ഘാടനം ഫെബ്രുവരി 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ന് നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനോയ് കുര്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ശ്രീ. എം. കരുണാകരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, പയ്യാവൂർ, ഏരുവേശ്ശി, ഇരിക്കൂർ, മലപ്പട്ടം, ചെങ്ങളായി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ ശാഖയുടെ പരിധി. നിലവിൽ 11,069 മെമ്പർമാരും 1694 വായ്പക്കാരുമുള്ള ബാങ്കിന് 50.31 കോടി രൂപയുടെ വായ്പാ നിക്ഷേപവുമുണ്ട്. സ്ട്രോങ്ങ് റൂം ഉദ്ഘാടനം: ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. ഇ.വി. രാമകൃഷ്ണൻ നിർവ്വഹിക്കും. സഹകരണ റിസ്ക് ഫണ്ട് വിതരണം: ചികിത്സാ/മരണാനന്തര സഹായ വിതരണം ഹാൻവീവ് ചെയർമാൻ ശ്രീ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കൂട്ടുമുഖം ബാക്കോ സൊസൈറ്റിക്കുള്ള ആദരം ജോയിന്റ് രജിസ്ട്രാർ (കണ്ണൂർ) ശ്രീമതി എം.കെ. സൈബുന്നീസ നിർവ്വഹിക്കും. ചടങ്ങിൽ തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.വി. പവിത്രൻ, കാർഷിക ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ വി. ശ്രീകല, കെ.എസ്.എഫ്.ഇ ഡയറക്ടർ എം.സി. രാഘവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന നേതാക്കൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. ഭാസ്കരൻ സ്വാഗതവും സെക്രട്ടറി സുരേഷ് പാച്ചേനി നന്ദിയും രേഖപ്പെടുത്തും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം