
നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ശ്രീകണ്ഠപുരം നഗരസഭയിൽ പരിസ്ഥിതി ദിനാചരണവും, പ്രത്യേക കൗൺസിൽ യോഗവും നടത്തി. നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ നിഷിദ റെഹ്മാൻ അധ്യക്ഷത വഹിച്ചു. അലക്സ് നഗർ വികാരി ഫാദർ തോമസ് വട്ടക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി മലിനീകരണവും കാലാവസ്ഥ വ്യതിയാനവും നേരിടുന്ന സാഹചര്യത്തിൽ സുസ്ഥിരകമായ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ജാഗരൂകരായിരിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. വാർഡ് കൗൺസിലർ വത്സ വിൻസെന്റ് സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെവി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി കൊല്ലമന, സിന്ധു മധുസൂദനൻ, പി നൂർദിൻ, കെ ബിജു, സജി കല്ലിടുക്കിയിൽ, സ്‌കറിയ നെല്ലൻ കുഴിയിൽ, ബാബു കോട്ടൂർ, കൃഷി ഓഫീസർ ഹരി കെ, കൃഷി അസിസ്റ്റന്റ് സിജിന, വീണ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സെക്രട്ടറി ടി വി നാരായണൻ ചടങ്ങിന് നന്ദി പറഞ്ഞു. പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം, അലക്സ് നഗർ വൈ എം സി എ യുടെയും, നാട്ടുകാരുടെയും, മടമ്പം ബി എഡ് കോളേജിന്റെ യും നേതൃത്വത്തിൽ പച്ചത്തുരുത്തിൽ വിപുലമായ രീതിയിൽ മുള നടീൽ, എന്നിവ നടത്തി. ക്ലിൻ സിറ്റി മാനേജർ വി പ്രേമരാജൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ കെ വി സതീശൻ, ജിഷ, അർച്ചന, അനീഷ, രേഷ്മ, യങ് പ്രൊഫഷണൽ കൃഷ്ണജ, നഗര സഭ ശുചീകരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009