ശ്രീകണ്ഠാപുരം വാർത്തകൾ

‘ഫ്ലൈറ്റ് ടു സക്സസ്’ പരിശീലന പരിപാടി സംഘടിപ്പിച്ചു

മണിക്കടവ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ഫ്ലൈറ്റ് ടു സക്സസ് ‘ പരിശീലന പരിപാടിയിൽ ജെസിഐ അന്താരാഷ്ട്ര ട്രെയിനറും എൻഎൽപി ഗുരുവുമായ പ്രശസ്ത പരിശീലകൻ ഡോ. പോൾ ചക്കാനിക്കുന്നേൽ ക്ലാസെടുക്കുന്നു.

പരസ്യം

മണിക്കടവ്: പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ മണിക്കടവ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘ഫ്ലൈറ്റ് ടു സക്സസ് ‘ എന്ന പേരിൽ രണ്ടര മണിക്കൂർ നീണ്ട ട്രെയിനിംഗ് പ്രോഗ്രാമിന് ജെസിഐ അന്താരാഷ്ട്ര ട്രെയിനറും എൻഎൽപി ഗുരുവുമായ പ്രശസ്ത പരിശീലകൻ ഡോ. പോൾ ചക്കാനിക്കുന്നേലാണ് നേതൃത്വം നൽകിയത്. പുതിയ ക്ലാസുകളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളിൽ പഠനത്തോടുള്ള ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്താൻ ഉതകുന്നതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. ലളിതമായ ഉദാഹരണങ്ങളിലൂടെയും ആകർഷകമായ അവതരണ ശൈലിയിലൂടെയും ജീവിതത്തിൽ വലിയ വിജയങ്ങൾ എങ്ങനെ കൈവരിക്കാമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സിബി ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സലീഷ്യ റോ തോമസ് പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കൊപ്പം സ്കൂളിലെ അധ്യാപകരും പങ്കെടുത്ത പരിപാടി വിദ്യാർത്ഥികളിൽ പുതിയ പ്രതീക്ഷകളുണർത്തുന്നതായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം