ശ്രീകണ്ഠാപുരം വാർത്തകൾ

തകർന്ന് തരിപ്പണമായി ചന്ദനക്കാംപാറ- മധുവൻമല-ചീത്തപ്പാറ റോഡ്

ടാറിംഗ് പൂർണമായി തകർന്ന് കാൽനട യാത്രപോലും ദുരിതത്തിലായ ചന്ദനക്കാംപാറ-മധുവൻമല റോഡ്.

പരസ്യം

ചന്ദനക്കാംപാറ: നിരവധി കുടുംബങ്ങൾ വസിക്കുന്ന ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന ചന്ദനക്കാംപാറ- മധുവൻമല-ചീത്തപ്പാറ റോഡിൻ്റെ ഇപ്പോഴത്തെ സ്ഥിതി വളരെ ദയനീയമാണ്. ടാറിംഗ് പാടെ തകർന്നതിനാൽ ഇതുവഴി കാൽനട യാത്ര പോലും ഏറെ ദുരിതത്തിലായി. ചെറുവാഹനങ്ങൾക്ക് തീരെ സഞ്ചാരയോഗ്യമല്ലാതായതിനാൽ സാധാരണക്കാരുടെ അത്യാവശ്യങ്ങൾക്കായി ഓട്ടോറിക്ഷ പോലും വരാതായി. മേഖലയിലെ പ്രധാന മലയോര പാതയായ ചന്ദനക്കാംപാറ-പയ്യാവൂർ റോഡിൽ നിന്ന് മധുവൻമല വഴി ചതുരംപുഴ-ചീത്തപ്പാറ റോഡിലേക്ക് എത്തിച്ചേരുന്ന ഈ റോഡിന് രണ്ട് കിലോമീറ്ററോളം ദൈർഘ്യമേയുള്ളു. വർഷങ്ങൾക്ക് മുമ്പ് പയ്യാവൂർ ഗ്രാമപഞ്ചായത്താണ് ഈ റോഡ് ടാറിംഗ് നടത്തി വാഹന ഗതാഗതയോഗ്യമാക്കിയിരുന്നത്. പിന്നീട് കഴിഞ്ഞ അഞ്ച് വർഷത്തോളമായി അറ്റകുറ്റപ്പണികൾ യാതൊന്നും നടത്തിയിട്ടില്ല. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഏക ആശ്രയമായ ഈ റോഡ് എത്രയും വേഗത്തിൽ നവീകരണം നടത്തി ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം