ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി പഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

ഏരുവേശി ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന 2026-27 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അവതരിപ്പിച്ചു

പരസ്യം

ചെമ്പേരി : ഏരുവേശി ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന 2026-27 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ച് ആമുഖപ്രഭാഷണം നടത്തി. കൃഷിയിടങ്ങളിൽ സോളാർ ഫെൻസിംഗ് അടക്കം കാർഷികമേഖലയ്ക്ക് 1.3 കോടിരൂപയും ഭവനനിർമാണം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന് 2 കോടി രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ സാമൂഹിക അഭിവൃദ്ധിക്കായി 30 ലക്ഷം രൂപയും നീക്കി വച്ചപ്പോൾ ഏരുവേശി, കുടിയാന്മല പിഎച്ച്സികൾക്കും ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കും 60 ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്ക് 1.5 കോടി രൂപയും അനുവദിച്ച് ആകെ 28 കോടി രൂപ വരവും 27 കോടി 50 ലക്ഷം രൂപ ചെലവും 50 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർമാരായ ബേബി തോലാനി, മോഹനൻ മൂത്തേടൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ടെസി ഇമ്മാനുവൽ, എരുവേശി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജൻ കാരാമയിൽ, എൻ.കെ. ശ്രീനാഥ്, മേരി ഫ്രാൻസിസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോയി കുഴിവേലിപ്പുറത്ത്, വാർഡ് മെംബർമാരായ നിഷ സോജൻ, പി.കെ.രമേശൻ, ത്രേസ്യ അഗസ്റ്റിൻ, കെ.ഒ. ജനാർദ്ദനൻ ജോൺസൺ പുലിയുറുമ്പിൽ, അനീഷ് തോണക്കര, സാലി മാത്യു, ഷിജ ജെയിംസ്, പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അശോകൻ, സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം