
കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്ഐആർ വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ഏരുവേശി : കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്ഐആർ വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ഗംഗാധരൻ കായക്കിൽ അധ്യക്ഷതവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബേബി മുല്ലക്കരി, ടെസി ഇമ്മാനുവൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, ജോയി കുഴിവേലിപ്പുറത്ത്, എം.സി. രാജേഷ്, ജിനേഷ് ചെമ്പേരി, ജെയ്സൺ നെല്ലിക്കാത്തടത്തിൽ, ഷിബു മാണി, തോമസ് ചാലിൽ, സൈജു കാക്കനാട്ട് എന്നിവർ നേതൃത്വം നൽകി. സോഷ്യൽ മീഡിയ ഏരുവേശി മണ്ഡലം കോ ഓർഡിനേറ്ററായി നിയമിതനായ ബിബിൻ കടൂക്കുന്നേൽ, നാല്കൊല്ലമായി ഏരുവേശി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണായി ചുമതല വഹിച്ച ശേഷം വിരമിക്കുന്ന സൂസമ്മ വർഗീസ് ഐക്കരക്കാനാൽ, ബൂത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട അലോഷി ആളാത്ത് എന്നിവരെ യോഗത്തിൽ ആദരിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009