
റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിൻ്റെ കുടുംബ സംഗമത്തിൽ ത്രിതല പഞ്ചായത്ത് മെംബർമാരായ ജനപ്രതിനിധികളെ ആദരിച്ചപ്പോൾ.
പയ്യാവൂർ: റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിൻ്റെ കുടുംബ സംഗമവും ത്രിതല പഞ്ചായത്ത് മെംബർമാരെ ആദരിക്കലും ചെമ്പേരി മെഡോസിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാല് ഉദ്ഘാടനം ചെയ്തു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി ഏബ്രഹാം കടുവാതൂക്കിൽ അധ്യക്ഷത വഹിച്ചു. ചെമ്പേരി റോട്ടറി ചാർട്ടർ പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ മോഹനൻ മൂത്തേടൻ, ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, പ്രോഗ്രാം ഡയറക്ടർ സുനിൽ കെ. പീറ്റർ, ചെമ്പേരി റോട്ടറി ക്ലബ് സെക്രട്ടറി ഷൈജു കുടിയിരിപ്പിൽ എന്നിവർ പ്രസംഗിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് മെംബർമാരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ മോഹനൻ മൂത്തേടനേയും മൊമെന്റോ നൽകി ആദരിച്ചു. ചെമ്പേരി റോട്ടറി ക്ലബ് മെംബർമാരായ സുനിൽ കുര്യാക്കോസ്, ബോബിൻ അപ്പോളോ, പ്രഫ.വാസുദേവൻ നായർ, സണ്ണി മംഗലത്തുകരോട്ട് എന്നിവർ നേതൃത്വം നൽകി. കുടുംബ സംഗമത്തിൽ വാലൻ്റൈൻസ് ഡേ ആഘോഷവും പുൽവാമ ദിനാചരണവും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009