ശ്രീകണ്ഠാപുരം വാർത്തകൾ

സൈബർ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

മേരിലാൻഡ് ഹൈസ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മടമ്പം ബിസിഎം ക്ലബ് ലൈബ്രറി ഹാളിൽ സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള പരിശീലനം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ അഗസ്റ്റിൻ വെള്ളച്ചാലിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

പരസ്യം

മടമ്പം: മേരിലാൻഡ് ഹൈസ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മടമ്പം ബിസിഎം ക്ലബ് ലൈബ്രറി ഹാളിൽ സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള പരിശീലനം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ അഗസ്റ്റിൻ വെള്ളച്ചാലിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ടി.ജോൺ അധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ ആമുഖ പ്രഭാഷണവും സ്കൂൾ മുഖ്യാധ്യാപകൻ ഷാജു ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി. ക്ലബ് പ്രസിഡന്റ് ബിനോയ്‌ മുല്ലൂർ, കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷൈന, എയ്ബൽ സജി, റന ഫാത്തിമ എന്നിവർ പ്രസംഗിച്ചു. സമൂഹമാധ്യമ അക്കൗണ്ടുകളിലെ ആൾമാറാട്ടം മുതൽ വെർച്വൽ അറസ്റ്റ് വരെയുള്ള വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ മുതിർന്നവർക്ക് അവബോധം നൽകി. മുഹമ്മദ്‌ മാസിൻ, രജ ഫാത്തിമ, ഫാത്തിമത്ത് സിയ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ആദിദേവ്, മുഹമ്മദ്‌ ഹിഷാം, അപർണ, നസ്രിൻ റഹ്‌മാൻ എന്നിവർ സാങ്കേതിക സഹായം നൽകി. പരിശീലനത്തിന്റെ ഭാഗമായി സൈബർ സുരക്ഷ സംബന്ധിച്ച് പാലിക്കേണ്ട മുൻകരുതലുകൾ വിശദമാക്കുന്ന ലഘുലേഖയും വിദ്യാർത്ഥികൾ വിതരണം ചെയ്തു. ഹംദാൻ യാസർ, സംഗീത്, ഫാത്തിമ, ഷെൻസ വാരിദ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം