
ഏരുവേശി പഞ്ചായത്തിലെ ചെറിയരീക്കമലയിൽ പുതുതായി തുടങ്ങാൻ നീക്കം നടത്തിവരുന്ന കരിങ്കൽ ക്വാറിക്കെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ചെറിയരീക്കമല ടൗണിൽ നടത്തിയ പ്രതിഷേധ റാലി.
പയ്യാവൂർ : ഏരുവേശി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ചെറിയരിക്കമലയിൽ പുതുതായി പ്രവർത്തനം തുടങ്ങാൻ നീക്കം നടത്തിവരുന്ന കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധമുയരുന്നു. ജനവാസ കേന്ദ്രങ്ങൾക്കിടയിൽ നിരവധി കുടുംബങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്ന ഈ ക്വാറിക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി ചെറിയരീക്കമല ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ (ഞായർ) ചെറിയരീക്കമല ടൗണിൽ പ്രതിഷേധ റാലി നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു. ജനകീയ സമിതി രക്ഷാധികാരിയും ചെറിയ രീക്കമല സെൻ്റ് ജോസഫ്സ് പള്ളി വികാരിയുമായ ഫാ. ജോസഫ് പുതുമന, പ്രസിഡൻ്റ് ആഗസ്തി കണ്ണംകുളം, വാർഡ് മെംബർ ത്രേസ്യ മുണ്ടയ്ക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ഇവിടെ ക്വാറി പ്രവർത്തിപ്പിക്കാൻ ഒരുതരത്തിലും പ്രദേശവാസികൾ അനുവദിക്കില്ലെന്നും അതിനായുള്ള നീക്കം തുടർന്നാൽ കൂടുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജനകീയ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009