
കാർഷിക മേഖല നേരിടുന്ന വിഷയങ്ങളിൽ വിശദമായ പഠനങ്ങൾ നടത്തി സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിൽ സമഗ്രമായ കാർഷിക പാക്കേജ് നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തലശേരി : കാർഷിക മേഖല നേരിടുന്ന വിഷയങ്ങളിൽ വിശദമായ പഠനങ്ങൾ നടത്തി സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിൽ സമഗ്രമായ കാർഷിക പാക്കേജ് നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കഴിഞ്ഞ പതിറ്റാണ്ടുകളായി വിവിധ കാരണങ്ങളാൽ കർഷകർ വളരെയേറെ ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിളനഷ്ടം, നാണ്യവിളകളുടെ വിലസ്ഥിരതയില്ലായ്മ, മനുഷ്യജീവനു പോലും ഭീഷണിയാകുന്ന വന്യമൃഗശല്യം, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കർഷകർക്ക് നേരിടേണ്ടിവരുന്നത്. യുഡിഎഫ് സർക്കാർ ഭരണത്തിലെത്തിയാൽ കർഷകരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന നല്കുമെന്നും അദ്ദേഹം പറഞ്ഞു. തലശേരി ഗസ്റ്റ് ഹൗസിൽ നടന്ന വിവിധ സംഘടനകളുടെ മുഖാമുഖം പരിപാടിയിൽ ഇൻഫാം സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലംകുഴി യുടെ നിർദ്ദേശങ്ങൾക്കുള്ള മറുപടിയിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.ഇൻഫാം പ്രതിനിധികളായി ടോമി ചക്കാലക്കുന്നേൽ, സണ്ണി തുണ്ടത്തിൽ എന്നിവരും പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009