
ലോക പരിസ്ഥിതി ദിനത്തിൽ എടക്കോം ക്രൈസ്റ്റ് നഗർ എൽപി സ്കൂളിൽ റമ്പൂട്ടാൻ വിളവെടുപ്പ് നടത്തി.
ശ്രീകണ്ഠപുരം : ലോക പരിസ്ഥിതി ദിനത്തിൽ എടക്കോം ക്രൈസ്റ്റ് നഗർ എൽപി സ്കൂളിൽ റമ്പൂട്ടാൻ വിളവെടുപ്പ് നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ ബിജുമോൻ മാത്യു നേതൃത്വം നൽകി. മൂന്നുവർഷം മുമ്പത്തെ പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഇവാൻ തോമസിന്റെ പിറന്നാൾ സമ്മാനമായി സ്കൂളിൽ നട്ടുപിടിപ്പിച്ച റമ്പൂട്ടാൻ മരത്തിലാണ് ഈ വർഷം നിറയെ കായകൾ ഉണ്ടായത്. വിളവെടുപ്പിന് വിശിഷ്ടാതിഥിയായി ഇവാൻ തോമസും എത്തിയിരുന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, മദർ പിടിഎ പ്രസിഡന്റ് എന്നിവരും പങ്കെടുത്തു..പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പുതിയ തൈകൾ നടുകയും വിദ്യാർത്ഥികൾക്കായി ക്വിസ്, പോസ്റ്റർ രചന, കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു. . ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009