
പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പാർക്കിൽ സ്ഥിരമായ തണൽ ലഭ്യമാകുന്ന ജൈവ പന്തലൊരുക്കാൻ നട്ടുവളർത്താനുള്ള പാഷൻ ഫ്രൂട്ട് തൈകളുടെ വിതരണം പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ. എൽപി സ്‌കൂളിൽ ജൈവ പന്തലൊരുക്കാൻ തൈകൾ നട്ട് തുടക്കം കുറിച്ചു. പയ്യാവൂർ ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ പാർക്കായ ‘വർണക്കൂടാര’ത്തിൽ വേനൽക്കാലത്തെ കടുത്ത ചൂടിനെ പ്രതിരോധിക്കുന്ന സ്ഥിരമായ തണലൊരുക്കുന്നതിനായി ജൈവ പന്തൽ സജ്ജമാക്കാൻ തീരുമാനിച്ചത്. ജൈവ പന്തലിലേക്ക് പാഷൻ ഫ്രൂട്ട് തൈകൾ കൈമാറി പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജെയിംസ് തുരുത്തേൽ, മുൻ മെംബർ പ്രഭാവതി മോഹൻ, സ്‌കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ് എന്നിവർ പ്രസംഗിച്ചു. ഹരിതവത്കരണത്തിൻ്റെ ഭാഗമായി സ്‌കൂൾ വളപ്പിൽ വിവിധ ഭാഗങ്ങളിലായി തണലിടങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009