
അലക്സ്നഗർ സത്യൻ സ്മാരക വായനശാലയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: അലക്സ്നഗർ സത്യൻ സ്മാരക വായനശാലയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് എം. ബാലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.വി. സുനിൽകുമാർ ആമുഖ പ്രഭാഷണവും മടമ്പം പികെഎം കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി മുഖ്യ പ്രഭാഷണവും നടത്തി. വായനശാല സെക്രട്ടറി ജോബി മാത്യു 2025-26 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ചെരിക്കോട് വാർഡ് കൗൺസിലർ കെ.ഒ. പ്രദീപൻ, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ. അജിത്ത് കുമാർ, വായനശാല ജോയിൻ്റ് സെക്രട്ടറി സജി കല്ലിടുക്കിൽ എന്നിവർ പ്രസംഗിച്ചു. 2025-26 വർഷം വായനശാലയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ചതിന് ബാലവേദി വിഭാഗത്തിൽ അനീന എം. വിൻസെൻ്റ്, ജനറൽ വിഭാഗത്തിൽ പി. ജനാർദനൻ, വനിതാ വിഭാഗത്തിൽ ഇ.വി. തങ്കമണി എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു. തുർന്ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻ അവതരിപ്പിച്ച ഒറ്റ എന്ന നാടകവും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009