
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ബ്രാഞ്ചുകൾ കരുവഞ്ചാലിലും ,ചെമ്പേരിയിലും പ്രവർത്തനമാരംഭിച്ചു.
ചെമ്പേരി : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ബ്രാഞ്ചുകളിൽ ഒന്ന് കരുവഞ്ചാലിലും മറ്റൊന്ന് ചെമ്പേരിയിലും പ്രവർത്തനമാരംഭിച്ചു. കരുവഞ്ചാലിലെ ബ്രാഞ്ച് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും ചെമ്പേരിയിലെ ബ്രാഞ്ച് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാലും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ പി. ബഷീറ, സോണി കവിയിൽ, മേരി ഫ്രാൻസിസ്, ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക സഹറെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ, കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സാബു പുതുശേരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പുത്തൻപുര, വൈഎംസിഎ ഏഷ്യ-പസഫിക് സഖ്യ സമിതിയംഗം ഡോ. കെ.എം. തോമസ്, നാഷണൽ എക്സിക്യുട്ടീവ് മെംബർ വി.എം. മത്തായി, ജേർണലിസ്റ്റ് ശ്രീനി ആലക്കോട്, ഇസാഫ് ബാങ്ക് റീജണൽ ഹെഡ് സെജു എസ്. തോപ്പിൽ എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009