
2025-26 അധ്യയന വർഷത്തിൽ തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയതിൽ മൂന്ന് അവാർഡുകൾ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.
പയ്യാവൂർ : 2025-26 അധ്യയന വർഷത്തിൽ തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയതിൽ മൂന്ന് അവാർഡുകൾ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏറ്റവും മികച്ച സ്കൂളായി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മോൺ. തോമസ് പഴേപറമ്പിൽ എക്സംപ്ലററി അവാർഡിന് നിർമല സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജിവ് അർഹനായി. ഹയർ സെക്കൻഡറി വിഭാഗം ബെസ്റ്റ് പെർഫോമൻസ് അവാർഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകൻ ജസ്റ്റിൻ അഗസ്റ്റിനും ലഭിച്ചു.മികച്ച സ്കൂളിനുള്ള പുരസ്കാരംചെമ്പേരിയിൽ നടന്ന ചടങ്ങിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനിയിൽ നിന്ന് സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, പ്രിൻസിപ്പൽ സി.ഡി. സജീവ്, ഹൈസ്കൂൾ മുഖ്യാധ്യാപകൻ ജോഷി ജോൺ, യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ്, പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡൻ്റ് സോജി മനോജ്, അധ്യാപകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009