
ജനുവരി 26 ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ട് തയാറാക്കിയ നെല്ലിക്കുറ്റി സ്വദേശി റോയി ജോസഫ് ആറ്റുപുറത്തിനെ നെല്ലിക്കുറ്റി ഇടവകയുടെയും, എകെസിസിയുടേയും ആഭിമുഖ്യത്തിൽ ആദരിച്ചു.
നെല്ലിക്കുറ്റി : ജനുവരി 26 ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ട് തയാറാക്കിയ നെല്ലിക്കുറ്റി സ്വദേശി റോയി ജോസഫ് ആറ്റുപുറത്തിനെ നെല്ലിക്കുറ്റി ഇടവകയുടെയും, എകെസിസിയുടേയും ആഭിമുഖ്യത്തിൽ ആദരിച്ചു. കേരള സംസ്ഥാനത്തിനും മലയോരനാടിനും ആഭിമാനമായ റോയിയുടെ കലാപരമായ ഈ നേട്ടം വരുംതലമുറ മാതൃകയാക്കേണ്ടതാണെന്ന് ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ അഭിപ്രായപ്പെട്ടു. 2023 ലും കേരളത്തിനായി റോയി ഫ്ലോട്ട് ഒരുക്കിയിരുന്നു. ഇത്തവണ കേരളത്തിന് മുന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. എകെസിസി യൂണിറ്റ് പ്രസിഡൻ്റ് ജോണി മലേക്കുടിയിൽ അനുമോദന പ്രസംഗം നടത്തി. ഫാ. മാത്യു ഓലിയ്ക്കൽ റോയി ജോസഫിനെ പൊന്നാടയണിയിക്കുകയും പാരീഷ് ട്രസ്റ്റി ജൂബി സി. ജസ്റ്റിൻ ചാമക്കാലായിൽ മൊമെൻ്റോസമ്മാനിക്കുകയും ചെയ്തു. നെല്ലിക്കുറ്റിനാടും ഇടവകാസമൂഹവും നൽകുന്ന പിന്തുണയും സ്നേഹവുമാണ് ഈ നേട്ടത്തിലേയ്ക്ക് തന്നെ നയിച്ചതെന്ന് റോയി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009