
നുച്യാട് ഗവ. യുപി സ്കൂളിലെ നവീകരിച്ച ലൈബ്രറിയും വിവിധ ക്ലബുകളും ഉളിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു ഉദ്ഘാടനം ചെയ്തപ്പോൾ.
നുച്യാട്: ഗവ. യുപി സ്കൂളിലെ നവീകരിച്ച ലൈബ്രറിയും വിവിധ ക്ലബുകളും ഉളിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം. അസീസ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക വി.പി. ജെസിമോൾ ആമുഖ പ്രഭാഷണം നടത്തി. വായന മാസാചരണത്തിന്റെ ഭാഗമായി തയാറാക്കിയ പതിപ്പുകൾ എസ്എംസി ചെയർപേഴ്സൺ എം.പി. ആബിദ പ്രകാശനം ചെയ്തു. മദർ പിടിഎ പ്രസിഡൻ്റ് അമ്പിളി സുരാജ് ഇടശേരിയുടെ ‘പൂതപ്പാട്ട് ‘ ആസ്വാദനം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ടി.എം. ബീന, എസ്ആർജി കൺവീനർ എ.ആർ. റിൽജി, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സൂരജ് കുമാർ, വിദ്യാരംഗം കോ ഓർഡിനേറ്റർ വി.സി. പ്രശാന്തൻ, ഇ.വി. ശ്രീജ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009