ശ്രീകണ്ഠാപുരം വാർത്തകൾ

‘കൺമഷി പെൺകൂട്ടം’ വനിതാ സംഗമത്തിൽ ‘സ്ത്രീശക്തി’ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച ‘കൺമഷി പെൺകൂട്ടം’ വനിതാ സംഗമം പ്രമുഖ സാമൂഹിക പ്രവർത്തകൻ രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

​പയ്യാവൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച ‘കൺമഷി പെൺകൂട്ടം’ വനിതാ സംഗമത്തിൽ ‘സ്ത്രീശക്തി’ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകൻ രാമദാസ് കതിരൂർ സംഗമം ഉദ്ഘാടനം ചെയ്തു. ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും സമൂഹത്തിന്റെ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി സഞ്ജന രാജീവൻ അധ്യക്ഷത വഹിച്ചു. സി.പി. ശ്രീകല ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത മോഹിനിയാട്ട നർത്തകി മണിമേഘല മുഖ്യാതിഥിയായിരുന്നു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വനിതകൾക്കാണ് ‘സ്ത്രീശക്തി’ പുരസ്കാരങ്ങൾ സമ്മാനിച്ചത്. രമേശ്വരി തെങ്ങമനം, കലാശ്രീ യജുമ സജീവൻ, ഡോ. മരിയ എം. ജോസ്, സന്ധ്യ രാജൻ, പി.വി. മിനി, ബീന ബിജു എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ​സ്തനാർബുദത്തെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഡോ. ഹർഷ ഗംഗാധരൻ ക്ലാസെടുത്തു. ആർത്തവം അശുദ്ധിയല്ലെന്നും, ഒരേ ജോലിക്ക് തുല്യവേതനം ഉറപ്പാക്കണമെന്നും പ്രഖ്യാപിച്ച് ‘കൺമഷി പെൺകൂട്ടം’ അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി. ബാലശുഭ പ്രസംഗിച്ചു. തുടർന്ന് വനിതകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം