ശ്രീകണ്ഠാപുരം വാർത്തകൾ

ടിഎസ്എസ്എസ് വെണ്ണക്കല്ല് ട്രസ്റ്റ് വാർഷിക പൊതുയോഗം നടത്തി

തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന വെണ്ണക്കല്ല് ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും വെണ്ണക്കല്ല് ബിഷപ് മാർ വള്ളോപ്പിള്ളി സ്മാരക ഓഡിറ്റോറിയത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.കെ. രവി ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന വെണ്ണക്കല്ല് ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും വെണ്ണക്കല്ല് ബിഷപ് മാർ വള്ളോപ്പിള്ളി സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.കെ. രവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് ചക്കാനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ടി.എഫ്. ജോൺ ആമുഖ പ്രഭാഷണവും റീജണൽ ഡയറക്ടർ ഫാ. ജോബി മുഖ്യ പ്രഭാഷണവും നടത്തി. സെക്രട്ടറി അനിൽ തോമസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ആർസിസി സെക്രട്ടറി മാനുവൽ കോയിക്കൽ യൂണിറ്റുതല വിലയിരുത്തൽ നടത്തി. പാരീഷ് കോ ഓർഡിനേറ്റർ തോമസ് വടകര, ആനിമേറ്റർ മദർ മെർലിൻ, യൂണിറ്റ് സെക്രട്ടറി അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വി.ഷാജി ലഹരിവിരുദ്ധ ക്ലാസെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മൊമെന്റോ നൽകി അനുമോദിച്ചു. ഏറ്റവും കൂടുതൽ നിക്ഷേപം ഉള്ളവർ, ഷെയർ, സ്ഥിരനിഷേപകർ എന്നിവരടക്കം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. കുട്ടികളുടെ സമ്പാദ്യപദ്ധതിയിൽ അംഗങ്ങളായ അഞ്ച് കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. സ്നേഹവിരുന്നും നടന്നു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം