
കിഴങ്ങുവർഗങ്ങളുടെ വിത്തുവിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ‘കിഴങ്ങ് ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. കിഴങ്ങുവർഗങ്ങളുടെ വിത്തുവിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.കെ. സിന്ധു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.എൻ.ജിനു ആമുഖ പ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. രാജൻ, വാർഡ് മെംബർ കെ.സുനീഷ്, കാർഷിക കർമസേന സെക്രട്ടറി കെ.കെ. മാധവൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി. തമ്പാൻ എന്നിവർ പ്രസംഗിച്ചു. ആയിരത്തോളം കർഷകർക്ക് ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009