
ടമ്പം ലൂർദ് മാതാ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുറത്തു നമസ്കാരത്തിനും പത്ത് ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് ജപമാല പ്രാർത്ഥനക്ക് ശേഷം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് കൊടിയേറ്റി.
ശ്രീകണ്ഠാപുരം : മടമ്പം ലൂർദ് മാതാ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുറത്തു നമസ്കാരത്തിനും പത്ത് ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് ജപമാല പ്രാർത്ഥനക്ക് ശേഷം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവക്ക് ഫാ. സിൽജോ ആവണിക്കുന്നേൽ കാർമികത്വം വഹിച്ചു. എട്ടിന് രാവിലെ 7.20 നും, പതിനൊന്നിന് രാവിലെ 6.30 നും പതിമൂന്ന് വരെ മറ്റെല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30 നും ജപമാല പ്രാർത്ഥന, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ജോബി മുപ്രാപ്പള്ളിൽ, ഫാ. ജോൺ കൊച്ചുപുരയ്ക്കൽ, ഫാ. ജോമി പതീപ്പറമ്പിൽ, ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ. ജോബി ഇടത്തിനാൽ, ഫാ. ജെയ്സൺ പള്ളിക്കര എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. പതിമൂന്നിന് ഫാ. അലക്സ് നൂറ്റിയാനിക്കുന്നേലിൻ്റെ കാർമികത്വത്തിൽ മരിച്ചവർക്കുള്ള വിശുദ്ധ കുർബാന, നൊവേന എന്നിവക്ക് ശേഷം സെമിത്തേരി സന്ദർശനവും നടത്തും. പതിനാലിന് വൈകുന്നേരം 3.30 ന് മടമ്പം പള്ളിയിലും 4.15 ന് തുമ്പേനി കുരിശുപള്ളിയിലും വാദ്യമേളങ്ങൾ. 5 ന് തുമ്പേനി കുരിശുപള്ളിയിൽ ലദീഞ്ഞ്, ആഘോഷമായ പാട്ടുകുർബാന, നൊവേന എന്നിവക്ക് ഫാ. ഷെബിൻ ആനിമൂട്ടിൽ കാർമികത്വം വഹിക്കും. തുടർന്ന് ഫാ. ആൽബിൻ കണ്ണങ്കരിയിലിൻ്റെ നേതൃത്വത്തിൽ കുടിയേറ്റ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. ഫാ. ജോസ് കന്നുവെട്ടിയേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഫാ. തോമസ് വട്ടക്കാട്ടിൻ്റെ മുഖ്യ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ പുറത്തുനമസ്കാരം. ഫാ. ടോമി പട്ടുമാക്കിൽ, ഫാ. ജിതിൻ ചേത്തലിൽ എന്നിവർ സഹകാർമികരായിരിക്കും. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം ഫാ. ജോയി കട്ടിയാങ്കൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും. തുടർന്ന് മേളവിസ്മയം നടക്കും. 15 ന് രാവിലെ 6.30 ന് ഫാ. ജെയ്മോൻ കണ്ടാരപ്പള്ളിൽ വിശുദ്ധ കുർബാനയർപ്പിക്കും. 8.45 ന് വാദ്യമേളങ്ങളെ തുടർന്ന് ആഘോഷമായ തിരുനാൾ റാസയ്ക്ക് ഫാ. ജിനു മാന്തിയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡിനോ കുമ്മാനിക്കാട്ട്, ഫാ. റെജി പുല്ലുവട്ടത്ത്, ഫാ. ജോസ് കറുകപ്പറമ്പിൽ, ഫാ. സിബിൽ കൂട്ടക്കല്ലുങ്കൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ഫാ. ജിബിൽ കുഴിവേലിൽ വചനസന്ദേശം നൽകും. ഫാ. ജെഗിൻ കോളങ്ങായിൽ നയിക്കുന്ന പ്രദക്ഷിണത്തിനു ശേഷം ഫാ. ബേബി കട്ടിയാങ്കൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കുന്നതോടെ തിരുനാൾ സമാപിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009