
വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു.
നടുവിൽ: ഉമ്മൻചാണ്ടി ഫൌണ്ടേഷൻ, ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതർക്കായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറി. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലെ നടുവിൽ പഞ്ചായത്തിലെ പുല്ലംവനം കോളനിയിലെ സിനോജിന്പുതിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. അഡ്വ സജീവ് ജോസഫ് എം എൽ എ മുഖ്യാതിഥി ആയിരുന്നു, യു ഡി എഫ് ചെയർമാൻ പി ടി മാത്യു,നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ,ഭവന പദ്ധതി കോർഡിനേറ്റർ വി. വി.ലിഷ,മണ്ഡലം പ്രസിഡന്റ് ഷാജി പനക്കുഴി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നന്ദകിഷോർ വി എം സ്റ്റാറി ബിജു, മിനി ജോയ് എന്നിവർ സംസാരിച്ചു അഭിജിത് അജയൻ, അരുൺ ജോബി ജോജോ കുമാരൻ തുടങ്ങിയവർ സംബന്ധിച്ചു. ഇതിനോടകം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 42 വീടുകൾ പൂർത്തീകരിച്ചു നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009