ശ്രീകണ്ഠാപുരം വാർത്തകൾ

അമ്മമാർ സമുദായത്തിൻ്റെ നട്ടെല്ലാണെന്ന് ഫാ.ഡോ. ഫിലിപ്പ് കവിയിൽ

അമ്മമാർ നാടിന്റെയും സമുദായത്തിന്റെയും നട്ടെല്ലാണെന്നും അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ

പരസ്യം

പയ്യാവൂർ:അമ്മമാർ നാടിന്റെയും സമുദായത്തിന്റെയും നട്ടെല്ലാണെന്നും അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന മാതൃവേദി ചെമ്പേരി മേഖലാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡൻ്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ ഇടവകാ യൂണിറ്റുകളിൽ നിന്നായി നൂറ്റമ്പതോളം അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായ മേഖലയിലെ പന്ത്രണ്ട് യൂണിറ്റുകളിലെ അമ്മമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖലയിലെ മികച്ച യൂണിറ്റുകളായി ചെമ്പേരി, കുടിയാൻമല, നെല്ലിക്കുറ്റി എന്നീ യൂണിറ്റുകളെ തെരഞ്ഞെടുക്കുകയും ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. മാതൃവേദി ചെമ്പേരി മേഖലാ ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഷിജി മുട്ടുങ്കൽ, വൽസമ്മ ചാമക്കാലായിൽ, സുജ കാക്കനാട്ട്, സെലിൻ പൊടിമറ്റം, സലോമി കണിയാരോലിക്കൽ, സോജി മനോജ്, ജോമ പാളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം