
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഐപിപിഎൽ, കില പ്രിൻസിപ്പാൾ ഡോ. എ അശോകൻ ഉദ്ഘാടനം ചെയ്തു
ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഐപിപിഎൽ, കില പ്രിൻസിപ്പാൾ ഡോ. എ അശോകൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിപി വിപിന അധ്യക്ഷത വഹിച്ചു. വികസന കാഴ്ചപ്പാട് വൈസ് പ്രസിഡണ്ട് കെ. കെ രവി അവതരിപ്പിച്ചു. 20026 -27 വർഷത്തെ പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എംപി ആദംകുട്ടി, വി പി മോഹനൻ, അഡ്വ. കെ കെ രത്നകുമാരി, കെ. മിനേഷ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ ഡോ. പ്രജിന പി.വി യെ ചടങ്ങിൽ വെച്ച് ആദരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി ബിന്ദു പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റുഖിയ പി പി ,ഭവാനി എ.വി,രാജൻ പി.വി, കെ സി അമ്മുക്കുട്ടി, പി പ്രകാശൻ, കെ ദിവാകരൻ, ഹാരിസ് കെ. പി, ഇ. ഗോവിന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി താഹിറ പി യു സ്വാഗതവും കമാലുദ്ദീൻ എൻപി നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009