
“ആരോഗ്യം ആനന്ദം – Vibe for Wellness” ആരോഗ്യബോധവൽക്കരണ ക്യാമ്പയിൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്തല ഉദ്ഘാടനം ജനുവരി 13 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് നിർവ്വഹിച്ചു.
പരിയാരം : ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന “ആരോഗ്യം ആനന്ദം – Vibe for Wellness” ആരോഗ്യബോധവൽക്കരണ ക്യാമ്പയിന്റെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്തല ഉദ്ഘാടനം ജനുവരി 13 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് നിർവ്വഹിച്ചു. ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ വ്യാപകമായും ജീവിത ശൈലീരോഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഇത്തരം രോഗങ്ങളുടെ വ്യാപനം തടയാനും രോഗ പ്രതിരോധത്തിനും ഉതകും വിധം ആരോഗ്യപ്രവർതകർ സ്വയം പ്രാവർത്തികമാക്കുകയും പോതുജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യാൻ മെച്ചപ്പെട്ട ആരോഗ്യശീലങ്ങൾ വളർത്തി യെടുക്കേണ്ടതുണ്ട് എന്ന് ഉൽഘാടനം പ്രസംഗത്തിൽ പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിപ്രായപ്പെട്ടു. നല്ല ഭക്ഷണശീലം, വ്യായാമം, മാനസിക ഉല്ലാസം, ശരീരപരിരക്ഷ, ഉറക്കം എന്നിവയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് ‘ ആരോഗ്യം ആനന്ദം – Vibe for Wellness’ എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണക്‌ളാസുകൾ, ആരോഗ്യപരിശീലന ക്ലിനിക്കുകൾ എന്നിവയുടെ ഒരു തുടക്കമെന്ന നിലയിൽ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് താങ്ങാനാവുന്നതിൽ അപ്പുറം ചികിത്സ ചിലവുകൾ വർദ്ധിക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകൾ അടക്കമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളുടെ പ്രധാന്യവും അവയ്ക്ക് നമ്മുടെ സമൂഹത്തിൽ വന്ന പ്രസക്തിയും എടുത്തുകാട്ടുന്നതാണ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഈ ബോധവൽക്കരണത്തിന്റെ ഭാഗമാണ്. കേരളത്തിലെ ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും സ്വകാര്യ ആശുപത്രികളുടെ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന വിദേശകുത്ത മൂലധനശക്തികളുടെ പുതിയ കടന്നുവരവും ആശങ്ക ഉണർത്തുന്നതാണ് എന്ന് ആശംസപ്രസംഗത്തിൽ ആർ. എം. ഓ ഡോ. സരിൻ എസ് അഭിപ്രായപ്പെട്ടു. എ. ആർ. എം. ഓ ഡോ മനോജ് കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. കെ ജയശ്രീ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കമ്മ്യുണിറ്റി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിന്ദു എം. വി സ്വാഗതം ചെയ്ത ചടങ്ങിൽ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ലുസി പി. ജെ നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009