
കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഷൂട്ടേഴ്സ് ടീമിനെ രംഗത്തിറക്കാൻ തീരുമാനിച്ചു.
പയ്യാവൂർ: ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഷൂട്ടേഴ്സ് ടീമിനെ രംഗത്തിറക്കാൻ തീരുമാനിച്ചു. കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നിർദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സർക്കാർ നിയമിച്ചിരുന്നു. ഈ അധികാരം ഉപയോഗിച്ചുകൊണ്ടാണ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി പയ്യാവൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള തോക്ക് ലൈസൻസുള്ള എട്ട് ആളുകൾക്ക് കാട്ട് പന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി നൽകി ഉത്തരവിറക്കിയത്. ഇത്തരത്തിൽ കൊല്ലുന്ന പന്നികളെ ശാസ്ത്രീയമായി മറവു ചെയ്യേണ്ടത് ഷൂട്ടർമാരുടെ ചുമതലയാണ്. കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊന്നൊടുക്കണമെന്നത് മലയോര മേഖലയിലെ കർഷകരുടെ വർഷങ്ങളയുള്ള ആവശ്യമാണ്. കാട്ട് പന്നി ആക്രമണം മൂലം പയ്യാവൂരിൽ തന്നെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പാടാംകവലയിൽ കാട്ടു പന്നി ആക്രമണം മൂലം ഒരു സ്ത്രീ മരണപ്പെടുന്ന സാഹചര്യവുമുണ്ടായി. ആവശ്യമെന്നു കണ്ടാൽ കൂടുതൽ ആളുകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009