
സാഹിത്യതീരം സാംസ്കാരിക വേദിയുടെ 59-ാമത് ‘പുഴയോര പുസ്തകചർച്ച’ ഏപ്രിൽ 26 ഞായറാഴ്ച നടക്കും.
ശ്രീകണ്ഠപുരം: സാഹിത്യതീരം സാംസ്കാരിക വേദിയുടെ 59-ാമത് ‘പുഴയോര പുസ്തകചർച്ച’ ഏപ്രിൽ 26 ഞായറാഴ്ച നടക്കും. പ്രമുഖ കഥാകൃത്ത് പ്രമോദ് കുവേരിയുടെ ‘ഇടതൻ’ എന്ന കഥാസമാഹാരമാണ് ഇത്തവണത്തെ ചർച്ചാവിഷയം. ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ സാഹിത്യ നിരൂപകൻ എ.വി. പവിത്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാഹിത്യതീരം പ്രസിഡൻ്റ് കെ. ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിജിനി കണ്ണൻ ആമുഖപ്രഭാഷണവും ഷിനോജ് കെ. ആചാരി സ്വാഗതവും ആശംസിക്കും. പുസ്തകത്തെക്കുറിച്ചുള്ള അവതരണം ഡോ. സ്വപ്നമോൾ പി.വി നിർവ്വഹിക്കും. ചടങ്ങിൽ രാജേഷ് ചിറപ്പാട് മുഖ്യാതിഥിയായിരിക്കും. ‘പ്രമോദ് കഥകളിലെ നാടൻ മൊഴികൾ’ എന്ന വിഷയത്തിൽ പ്രമോദ് ആനൂക്കാരൻ അവതരണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ചർച്ചകൾക്ക് രചയിതാവ് പ്രമോദ് കുവേരി മറുപടി നൽകും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009