
കെസിവൈഎം–എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ മണിപ്പാറയിൽ സംഘടിപ്പിച്ച ‘വിഷൻ 19’ യൂണിറ്റ് യുവജന നേതാക്കളുടെ മണിക്കടവ് ഫൊറോനതല ശിൽപ്പശാലയിൽ പങ്കെടുത്തവർ.
പയ്യാവൂർ: സാമുദായിക ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂണിറ്റ് യുവജന നേതാക്കളുടെ മണിക്കടവ് ഫൊറോനതല ശില്പശാല മണിപ്പാറ പാരിഷ് ഹാളിൽ നടന്നു. മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. കെസിവൈഎം മണിക്കടവ് ഫൊറോന പ്രസിഡന്റ് പ്രതീഷ് മുളന്താനത്ത് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, അതിരൂപത ജനറൽ സെക്രട്ടറി ജിസ്‌മോൻ കുരീക്കാട്ടിൽ, മണിക്കടവ് ഫൊറോന സഹവികാരി ഫാ. മാത്യു വടക്കേൽ, കെസിവൈഎം മണിക്കടവ് ഫൊറോന വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന സിഎംസി എന്നിവർ പ്രസംഗിച്ചു. യുവജന നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുക, സമുദായബോധവും നേതൃത്വശേഷിയും വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009