ശ്രീകണ്ഠാപുരം വാർത്തകൾ

ടിഎസ്എസ്എസ് ചെമ്പേരി മേഖല വാർഷിക പൊതുയോഗം

തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ചെമ്പേരി, ചെമ്പന്തൊട്ടി ഫൊറോനകളിലെ ജനകീയ സംഘങ്ങളുടെ കൂട്ടായ്മ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ചെമ്പേരി, ചെമ്പന്തൊട്ടി ഫൊറോനകളിലെ ജനകീയ സംഘങ്ങളുടെ കൂട്ടായ്മ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസ് റീജണൽ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ആമുഖപ്രഭാഷണവും, അതിരൂപത ഡയറക്ടർ മുഖ്യപ്രഭാഷണവും നടത്തി. സംഘനിധി കണക്കുകൾ കോ ഓർഡിനേറ്റർ സിസ്റ്റർ ആലീസ് മാത്യു എഫ്സിസി സംഘനിധി കണക്കുകളും മേഖലാ സെക്രട്ടറി ജോയ്സി ജോസഫ് മേഖലാ വാർഷിക, ഓഡിറ്റ് റിപ്പോർട്ടുകളും അവതരിപ്പിച്ചു. യൂണിറ്റുകളുടെ വിലയിരുത്തൽ ടിഎസ്എസ്എസ് അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ യൂണിറ്റുകളുടെ വിലയിരുത്തൽ നടത്തി. ശ്രീകണ്ഠപുരം നഗരസഭ, നടുവിൽ, ഏരുവേശി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ജനപ്രതിനിധികളായ ടിഎസ്എസ്എസ് അംഗങ്ങളെ ചെമ്പേരി ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ആദരിച്ചു. ഏരുവേശി പഞ്ചായത്ത് മെംബർ പൗളിൻ തോമസ്, ചെമ്പേരി ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ, ആർസിസി പ്രസിഡൻ്റ് ബേബി മുല്ലൂർ എന്നിവർ പ്രസംഗിച്ചു. മികച്ച ക്രെഡിറ്റ് യൂണിയൻ പുരസ്‌കാരങ്ങൾ ചെറിയ അരീക്കമല ട്രസ്റ്റും, നടുവിൽ ക്രെഡിറ്റ് യൂണിയനും കരസ്ഥമാക്കി. കുടിയാന്മല ട്രസ്റ്റ്, പുലിക്കുരുമ്പ ക്രെഡിറ്റ് യൂണിയൻ എന്നിവക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. മികച്ച മഹിളാ സേവാ സംഘങ്ങളായി ചെമ്പന്തൊട്ടി സംയുക്ത എംഎസ്എസ് ഒന്നും മണ്ടളം ട്രസ്റ്റ് രണ്ടും ചെമ്പേരി വിമൽ ജ്യോതി എംഎസ്എസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച ഗ്രാമിക യൂണിറ്റിനുള്ള പ്രോത്സാഹന സമ്മാനം ലിസിഗിരി ഗ്രാമികയും, മികച്ച നവാഗത യൂണിറ്റായി നെടുവാലൂർ ക്രെഡിറ്റ് യൂണിയനും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് അവാർഡുകൾ വിതരണം ചെയ്തു. വിവിധ യൂണിറ്റുകളിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ സജീവമാക്കുവാൻ പൊട്ടംപ്ലാവ് എംഎസ്എസ്, കുടിയാൻമല ട്രസ്റ്റ്, ചെറിയ അരിക്കമല ട്രസ്റ്റ്, ചെമ്പേരി ട്രസ്റ്റ്, ചേപ്പറമ്പ് എംഎസ്എസ്, നടുവിൽ ക്രെഡിറ്റ് യൂണിയൻ, മണ്ടളം ട്രസ്റ്റ്‌ എന്നീ യൂണിറ്റുകളിൽ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ എയർ ബെഡുകൾ വിതരണം ചെയ്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം