
അഡൂർ താണപ്പൊയിൽ റോഡിന്റെ ഒരുവശം ഏകദേശം 15 മീറ്ററോളം താഴേക്ക് ഇടിഞ്ഞു വീണു. റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും പ്രദേശവാസികളുടെ സഞ്ചാരവും കടുത്ത അപകടഭീഷണിയിലായിരിക്കുകയാണ്.
മലപ്പട്ടം: മലപ്പട്ടം പഞ്ചായത്തിലെ അഡൂർ താണപ്പൊയിൽ റോഡിന്റെ ഒരുവശം ഏകദേശം 15 മീറ്ററോളം താഴേക്ക് ഇടിഞ്ഞു വീണു. റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും പ്രദേശവാസികളുടെ സഞ്ചാരവും കടുത്ത അപകടഭീഷണിയിലായിരിക്കുകയാണ്. സംഭവസ്ഥലം ജനപ്രതിനിധികളും വികസന സമിതി ഭാരവാഹികളും സന്ദർശിച്ചു. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വാസന്തി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി. അനീഷ് കുമാർ, ഐ.വി. ഒതേനൻ, വാർഡ് മെമ്പർമാരായ കെ.വി. ശാര, ടി.കെ. സുജാത, വാർഡ് വികസന സമിതി കൺവീനർ അമ്പിലോത്ത് രാജൻ എന്നിവരാണ് അപകടമുണ്ടായ സ്ഥലം സന്ദർശിച്ചത്. റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009