
പയ്യാവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അക്ഷരോന്നതി പുസ്തക വിതരണ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തപ്പോൾ
പയ്യാവൂർ: തദ്ദേശ സ്വയംഭരണ വകുപ്പ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആർജിഎസ്എ, ജില്ലാ പ്രോഗ്രാം മാനേജ്മെൻ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരോന്നതി പുസ്തക വിതരണ പരിപാടി പയ്യാവൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. അക്ഷരോന്നതി പദ്ധതിയുടെ ലക്ഷ്യങ്ങളും വിദ്യാർത്ഥികളിൽ വായനാശീലം വളർത്തേണ്ടതിന്റെ പ്രാധാന്യവും പ്രസിഡൻ്റ് വിശദമാക്കി. വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈമൺ പെരുവക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബേബി മുല്ലക്കരി, കെ.കെ. ഷൈലജ, ആർജിഎസ്എ ബ്ലോക്ക് കോ ഓർഡിനേറ്റർ കെ.വി. ഷീജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പക്കണ്ടി, വാതിൽമട, ഏറ്റുപാറ, പാലയാട് എന്നീ ഉന്നതികളിലെ ഫെസിലിറ്റേറ്റർമാരും, പ്രമോട്ടർമാരും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഫെസിലിറ്റേറ്റർമാരായ പി.എൻ.അജ്ന, നയന ഗോപി, അമൃത രാജു, സ്വാതി എന്നിവരും പ്രമോട്ടർമാരായ നിഷാദ് നാരായണൻ, കെ.ജെ. ജോമി, മനീഷ രാഘവൻ, പി. എൻ.മിനി എന്നിവരും ചേർന്നാണ് പഠന മുറികളിലേക്കുള്ള പുസ്തകങ്ങൾ എറ്റുവാങ്ങിയത്. വാർഡ് മെംബർമാരായ ടെൻസൺ ജോർജ്, സിനി പുതുശേരി, ഷീജ ജോൺസൺ, ആലീസ് സുരേഷ്, സിന്ധു രവി, ഡാനിഷ് ജോൺ, പയ്യന്നൂർ ബ്ലോക്ക് ആർജിഎസ്എ കോ ഓർഡിനേറ്റർ കെ. അമൃത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009