ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ ഗവ. എൽപി സ്‌കൂളിന് ബെസ്റ്റ് സ്‌കൂൾ അവാർഡ്

സംസ്‌ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 2025-26 ലെ മികച്ച വിദ്യാലയത്തെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി ഇരിക്കൂർ ഉപജില്ലയിൽ നിന്ന് ചാമക്കാൽ ഗവ. എൽപി സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു

പരസ്യം

പയ്യാവൂർ: സംസ്‌ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 2025-26 ലെ മികച്ച വിദ്യാലയത്തെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി ഇരിക്കൂർ ഉപജില്ലയിൽ നിന്ന് ചാമക്കാൽ ഗവ. എൽപി സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളിൽ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തുടർന്ന് ജില്ലാ, സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഏക എൽപി സ്‌കൂളാണ് ചാമക്കാൽ ഗവ. എൽപി സ്‌കൂൾ. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള ‘അമ്മയുടെ ഫോൺ എൻ്റേതും’, റേഡിയോ ചാം, റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയായ കുട്ടിക്കവല, സ്‌കൂൾ ഹരിതവത്കരണ പദ്ധതിയായ തണലിടം, വർണക്കൂടാരം, ഉച്ചഭക്ഷണ പദ്ധതിയായ ‘ഗുഡ് ഫുഡ് ഈസ് ഗുഡ് മൂഡ് ‘ തുടങ്ങി വേറിട്ട നിരവധി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ചാമക്കാൽ സ്‌കൂളിന് ലഭിച്ചത്. സ്‌കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, പിടിഎ പ്രസിഡൻ്റ് ടി.പി. സുനീഷ്, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം