
പഴയ വനംവകുപ്പ് മന്ത്രി മൃഗപക്ഷത്തായിരുന്നു. പുതിയ മന്ത്രി ജനപക്ഷത്താണെങ്കിൽ വിഷയം പഠിച്ച് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന രാഷീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു
കണ്ണൂർ: വേലി കെട്ടി കാട്ടാന ശല്യത്തിൽ നിന്ന് സംരക്ഷണം നൽകാമെന്ന മോഹം നടക്കില്ല. പഴയ വനംവകുപ്പ് മന്ത്രി മൃഗപക്ഷത്തായിരുന്നു. പുതിയ മന്ത്രി ജനപക്ഷത്താണെങ്കിൽ വിഷയം പഠിച്ച് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന രാഷീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. ആറളത്തു മാത്രം പതിനഞ്ച് ആളുകളെയാണ് ആന ചവിട്ടി കൊന്നത്. സംസ്ഥാനത്താകെ നൂറുകണക്കിനാളുകൾ കാട്ടാനയുടെ ആക്രമണങ്ങളിൽ കെല്ലപ്പെട്ടിട്ടുണ്ട്. 1973 ൽ ആനപിടിത്തം അവസാനിപ്പിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണം. ആനപിടിത്തം ഇല്ലാതായതോടെ കാട്ടാനകളുടെ എണ്ണം പെരുകി. ചുരുങ്ങിയത് ഒരു വർഷം പത്ത് ആനകളെങ്കിലും വർധിക്കുന്നുണ്ട്. അങ്ങിനെ നോക്കിയാൽ 53 വർഷം കൊണ്ട് 530 ആനകൾ കൂടിയിട്ടുണ്ടാകും. ഇതോടെ ഇത്രയും ആനകളെ ഉൾക്കൊള്ളാൻ വനത്തിന് കഴിയുന്നില്ല. ആനകൾക്ക് ഭക്ഷണത്തിനായി വനംവകുപ്പ് കാടിനുള്ളിൽ വേണ്ടതൊന്നുും നട്ടുപിടിപ്പിക്കുന്നില്ല. പകരം . കാടിൻ്റെ ജൈവ പരിസ്ഥിതി തകർക്കുന്ന മഞ്ഞപ്പുല്ലും അക്കേഷ്യയും വളർത്തി കാർബൺ ഫണ്ട് വാങ്ങാനാണ് ശ്രമിച്ചത്. ഇതിൻ്റെ ഫലമായി ഭക്ഷണത്തിനായി കാട്ടാനകൾക്ക് നാട്ടിലേക്ക് ഇറങ്ങേണ്ടിവന്നു. ആനകൾക്ക് ഭക്ഷിക്കാൻ കഴിയുന്ന ഈറ്റ, പ്ലാവ് എന്നിവ വനത്തിനുള്ളിൽതന്നെ നട്ടുവളർത്തണം. കുടിക്കാനും കുളിക്കാനും കഴിയുന്ന ചെറു തടാകങ്ങൾ വനത്തിൻ്റെ താഴ്‌വാരങ്ങളിൽ ഉണ്ടാക്കണം. അടിയന്തിരമായി ആനപിടുത്തം പുനരാരംഭിച്ച് വർഷത്തിൽ പത്ത് ആനകളെയെങ്കിലും നാട്ടാനകളാക്കി മാറ്റണം. ആനകൾ നാല്-ആറ് വർഷങ്ങളിൽ ഒരിക്കലെ. ഇണചേരുകയുള്ളു. അതുകൊണ്ട് തന്നെ വർധനവിന് ഒരുപരിധിയുണ്ട്. എല്ലാ ആനകളും കൊലയാളികളല്ല. അത് കൂടിവന്നാൽ ഒരു പതിനഞ്ചെണ്ണമെ കാണുകയുള്ളു. ഇവയെ പിടികൂടി ആനകളുടെ ദുർഗുണപരിഹാര പാഠശാലയി ലാക്കി വനപാലകർ നല്ലനടപ്പ് പഠിപ്പിച്ചാൽ ആനശല്യം അവസാനിപ്പിക്കാൻ കഴിയുമെന്നും ഇതിന് പുതിയ വനം മന്ത്രി തയാറാകണമെന്നും ജോസ് ചെമ്പേരി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009