
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ദീപഗിരി ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ദീപഗിരി സെന്റ് തോമസ് പാരിഷ് ഹാളിൽ ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ദീപഗിരി ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ദീപഗിരി സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. അരുൺ മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കരോൾ വെണ്ണായപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഷീന ചാക്കോ യൂണിറ്റ് റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ടിഎസ്എസ്എസ് ചെമ്പേരി മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ ജെയ്സൺ മേക്കലാത്ത്, ആനിമേറ്റർ സിസ്റ്റർ റെൻസി എൻഎസ്, ഇടവക കോ ഓർഡിനേറ്റർ ജോർജ് പിണക്കാട്ട്, ഗ്രേസി വടക്കേക്കര എന്നിവർ പ്രസംഗിച്ചു. മുടങ്ങാതെ നിക്ഷേപം നടത്തിയവർ, വായ്പ തിരിച്ചടച്ചവർ, മികച്ച സ്വാശ്രയ ഗ്രൂപ്പുകൾ എന്നിവർക്ക് അതിരൂപതാ പ്രസിഡൻ്റ് ജോഷി കുന്നത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009