
വിമൽജ്യോതിയിൽ ബിരുദദാന ചടങ്ങ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ.ജോസഫ് പാമ്പ്ലാനി ദീപം തെളിയിച്ചു ഉൽഘാടനം ചെയ്യുന്നു.സമീപം കോളേജ് മാനേജർ ഫാ. ജയിംസ് ചെല്ലംകോട്ട്, പ്രിൻസിപ്പാൾ ഡോ. ബെന്നി ജോസഫ്.
ചെമ്പേരി: സാങ്കേതിക മികവിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും പുലർത്തുന്ന എൻജിനീയർമാരായി വിദ്യാർഥികൾ വളരണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മാതാപിതാക്കളെ സ്നേഹിക്കുകയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരാകണം ബിരുദം നേടുന്ന ഓരോ വിദ്യാർഥിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിമൽ ജ്യോതി എൻജിനീയറിങ് കോളജിൽ നടന്ന ബിരുദദാന ചടങ്ങ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവും സാങ്കേതിക കഴിവും മാത്രം പോരാ; ജീവിതത്തിൽ മൂല്യബോധവും ഉത്തരവാദിത്തവും കരുതലും പുലർത്തുന്ന പ്രൊഫഷണലുകളായി മാറുകയാണ് വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 400 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി. എല്ലാ ബിരുദധാരികൾക്കും ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് സ്വാഗതം പറഞ്ഞു. കോളജ് മാനേജർ ഫാ. ജെയിംസ് ചെല്ലംകോട് ബിരുദധാരികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. ഡോ. അനുഷ ചാക്കോ നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009