
പയ്യാവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചന്ദനക്കാംപാറ ആനയടിയിലെ പരിസ്ഥിതി ദുർബല പ്രദേശത്ത് അനധികൃതമായി കരിങ്കൽ ഖനനം നടത്തുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പയ്യാവൂർ പോലീസ് ഖനനസാമഗ്രികളും വാഹനങ്ങളും കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ.
പയ്യാവൂർ: ഫാം ടൂറിസമെന്ന പേരിൽ പരിസ്ഥിതി ദുർബല പ്രദേശമായ പയ്യാവൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ കളപ്പുരയ്ക്കൽ ബേബിച്ചൻ എന്നയാൾ നടത്തിവന്ന നിയമവിരുദ്ധമായ കരിങ്കൽ ഖനനം ആനയടി പ്രദേശവാസികൾ ചേർന്ന് ഉപരോധിച്ചു. 2001 ൽ സംഭവിച്ച ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമുണ്ടായ ചെങ്കുത്തായ സ്ഥലത്തിൻ്റെ മുകൾ ഭാഗത്ത് ശക്തമായ സ്ഫോടനങ്ങൾ നടത്തി മലയടിവാരത്ത് വസിക്കുന്ന ജനങ്ങളുടെ വീടുകൾക്കും വസ്തുവകൾക്കും വൻ നാശനഷ്ടമുണ്ടാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, പയ്യാവൂർ പോലീസ്, കണ്ണൂർ ജില്ലാ കളക്ടർ, ജില്ലാ ജിയോളജി വകുപ്പ്, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് പരാതികൾ സമർപ്പിച്ചിരുന്നു. ജിയോളജി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും നിയമ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച് കരിങ്കൽപാറ പൊട്ടിക്കുന്നത് തുടരുന്നതിനെതിരെ പ്രദേശവാസികൾ പ്രത്യക്ഷ സമരത്തിനിറങ്ങിയതിനെ തുടർന്ന് പയ്യാവൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങളടക്കം നിർമാണ സാമഗ്രികൾ കസ്റ്റഡിയിലെടുക്കുകയുണ്ടായി. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് നിർമാണ പ്രവർത്തനവുമായി ഇനിയും മുന്നോട്ട് പോയാൽ കൂടുതൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ച് പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആനയടി രക്ഷാസമിതി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ബെന്നി കള്ളിക്കാട്ട്, ടോമി ഇടപ്പറമ്പിൽ, ബേബിച്ചൻ കോലക്കുന്നേൽ, മനോജ് ഉമ്മത്താഴത്ത്, ബേബി ഇടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009