
‘ചാറ്റ് ടീ ഹ്യൂമൻ ലൈബ്രറി’ എന്ന ഇന്ററാക്ഷൻ പരിപാടിയിൽ വേൾഡ് മാസ്റ്റേഴ്സ മീറ്റിൽ സെലക്ഷൻ ലഭിച്ച ഷൈല ഷാജി പ്രസംഗിക്കുന്നു.
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ ‘ഷെയർ യുവർ സ്‌പെയർ മൂവ്മെന്റി’ ന്റെ ഭാഗമായി ‘ചാറ്റ് ടീ ഹ്യൂമൻ ലൈബ്രറി’ എന്ന ഇന്ററാക്ഷൻ പരിപാടി സംഘടിപ്പിച്ചു. അധ്യാപക വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്താൻ അവസരമൊരുക്കുന്നതാണ് പരിപാടി. ദക്ഷിണ കൊറിയയിൽ നടക്കുന്ന വേൾഡ് മാസ്റ്റേർസ് മീറ്റിലേക്ക് സെലക്ഷൻ ലഭിച്ച ശ്രീകണ്ഠപുരം സ്വദേശിനി ഷൈല ഷാജി വിദ്യാർഥികളുമായി സംവദിക്കുകയും ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സ്ഥിരോത്സാഹവും ആത്മസമർപ്പണവും ഉണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ സംവാദത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഓരോ മനുഷ്യനും ഓരോ പുസ്തകമാണെന്നും അത് വായിക്കപ്പെടേണ്ട ഒന്നാണെന്നുമുള്ള ആശയമാണ് ഈ പരിപാടിയിലൂടെ കോളജ് മുന്നോട്ടുവയ്ക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ബിജു തോമസ്, ഷൈല ഷാജിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കോളജിലെ സോഷ്യൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വീണ അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ദീപ ജോൺ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. സിനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009