
തോടുകളിലും പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടുന്ന മണൽ വാരി ലേലം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
പയ്യാവൂർ: തോടുകളിലും പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടുന്ന മണൽ വാരി ലേലം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന അതിതീവ്ര മഴയിൽ ഉരുൾപൊട്ടി വരുമ്പോൾ തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയും പരിസരപ്രദേശങ്ങളിലെ വീടുകളും സ്ഥലങ്ങളും നശിക്കാനുമിടയാകുന്നു. ഇത്തരം സാഹചര്യം ഏറെയും സംഭവിക്കുന്നത് തോടുകളിലും പുഴകളിലും അടിഞ്ഞുകൂടിയ മണലും ചെളിയും മരങ്ങളും മറ്റും സൃഷ്ടിക്കുന്ന തടസങ്ങൾ കാരണമാണ്. അടിഞ്ഞുകൂടിയ മണലും ചെളിയും ഇല്ലാതായാൽ വെള്ളമൊഴുക്ക് സുഗമമാകും. പലയിടങ്ങളിലും പുഴയുടെ നടുവിലായുള്ള മരങ്ങളും കാടുകളും നീക്കം ചെയ്തും വെള്ളമൊഴുക്കിൻ്റെ തടസമില്ലാതാക്കിയാൽ കരയിലേക്ക് വെള്ളം ഇരച്ചുകയറിയുള്ള നാശങ്ങളും ഇല്ലാതാകുമെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി വ്യക്തമാക്കി. സർക്കാർ ഈ വസ്തുത മനസിലാക്കി തീരുമാനമെടുക്കാത്തത് ക്വാറി മാഫിയകളെ സഹായിക്കാനാണോയെന്ന് സംശയിക്കുന്നതിൽ തെറ്റുപറയാനാവില്ല.പൊതുജനങ്ങൾക്ക് പുഴകളിലെ മണൽ ഉപയോഗിക്കാൻ സാധിക്കുമ്പോൾ നിർമാണ പ്രവൃത്തികളുടെ ചെലവ് ഗണ്യമായി കുറയ്ക്കാനാകും. മലയോര മേഖലകളിലെ പുഴകളിലും തോടുകളിലും കല്ലും മണ്ണും തടികളും ഒഴുകിവന്നു നിറഞ്ഞ നിലയിലാണ്. അടിയന്തരമായി ഇവ നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഫൊറോന പ്രസിഡൻ്റ്മാരായ ജെയ്സൺ അട്ടാറിമാക്കൽ, ജോസഫ് മാത്യു കൈതമറ്റം, ബ്രൂസിലി മൂഴിയിൽ, ബിജു മണ്ഡപത്തിൽ, ജോളി എരിഞ്ഞേരിയിൽ, ബെന്നി ജോൺ ചേരിക്കതടത്തിൽ, ബിജു ഒറ്റപ്ലാക്കൽ, ജോർജ് കാനാട്ട്, പി.എം. ജോസ്, മാത്യു വള്ളോംകോട്ട് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009