
അയർലൻഡിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന കണ്ണൂർ ചെമ്പേരി സ്വദേശിനി അനുമോൾ പയസ് മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026 കിരീടം സ്വന്തമാക്കി
പയ്യാവൂർ: അയർലൻഡിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന കണ്ണൂർ ചെമ്പേരി സ്വദേശിനി അനുമോൾ പയസ് മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026 കിരീടം സ്വന്തമാക്കി. ഈ മാസം 8 ന് അയർലൻഡിലെ ഡബ്ലിനിൽ നടന്ന മത്സരത്തിലാണ് അനുമോൾ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിലെ ‘റൺവേ ക്യൂൻ’ എന്ന ഉപപദവിയും അനുമോൾക്കാണ് ലഭിച്ചത്. കണ്ണൂർ ചെമ്പേരിയിലെ സാധാരണ കർഷക കുടുംബാംഗമായ കല്ലംപ്ലാക്കൽ പയസ്-മോളി ദമ്പതികളുടെ മകളാണ് അനുമോൾ. സഹോദരി അൻമരിയ നിലവിൽ ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് അനുമോളുടെ ജീവിതയാത്ര. കുടുംബത്തിന് സുരക്ഷിതഭാവി ഒരുക്കണമെന്ന ലക്ഷ്യത്തോടെ മുന്നേറിയ അനുമോൾ ബെംഗളൂരുവിലെ നിംഹാൻസിൽ നിന്ന് ബിഎസ് സി നഴ്സിംഗ് ബിരുദം നേടിയ ശേഷം അയർലൻഡിലെത്തി രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്തുവരികയാണ്. തൻ്റെ തൊഴിൽ ജീവിതത്തിനൊപ്പം നൃത്തം, ബാഡ്മിന്റൺ, ഫിറ്റ്നസ്, യാത്ര, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിലും അനുമോൾ സജീവമാണ്. വ്യക്തിത്വ വികസനത്തിനും ആത്മവിശ്വാസത്തിനും ഈ താത്പര്യങ്ങൾ ഏറെ സഹായകരമായതായി അനുമോൾ കരുതുന്നു. മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടവും റൺവേ ക്യൂൻ പദവിയും തന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നേട്ടങ്ങളാണെന്നും അനുമോൾ പറയുന്നു. ഈ വേദിയിലൂടെ വനിതകൾക്ക് സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കാനും പരിമിതികൾ മറികടന്ന് സ്വപ്നങ്ങളെ പിന്തുടരാനും പ്രചോദനമാകുകയാണെന്നും അനുമോൾ വ്യക്തമാക്കി. “നിങ്ങൾ കരുതുന്നതിലും കൂടുതൽ ശക്തരാണ് നിങ്ങൾ. നിങ്ങളുടെ സമയം ഇതാണ്,” എന്നാണ് അനുമോൾ നൽകുന്ന സന്ദേശം. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009